പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദി മുക്ത ഭാരതമുണ്ടാവും : എം.എം ഹസ്സൻ

Jaihind Webdesk
Thursday, February 14, 2019

MM-Hassan-PP

പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദി മുക്ത ഭാരതമുണ്ടാവുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസ്സൻ. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് നരേന്ദ്ര മോദിയും സംഘപരിവാറും. മോദി സർക്കാരിന് സമാനമായ സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വലിയറത്തല കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.