കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും; മന്ത്രിമാരുടെ നേതൃത്വത്തില്‍ കർശന പരിശോധന

Jaihind Webdesk
Monday, August 9, 2021

 

ചെന്നൈ : കർണാടകത്തിന് പിന്നാലെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്. റയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധനയ്ക്ക് തുടക്കമായി. ആർടിപിസിആർ നെഗറ്റീവ് ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ ഇല്ലെങ്കിൽ തടയും. ഇന്ന് ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലെ പരിശോധനയ്ക്ക് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം നേരിട്ട് നേതൃത്വം നൽകുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കർണാടകത്തിന് പിന്നാലെ തമിഴ്നാടും കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ശക്തമാക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധനയും കർശനമാക്കുകയാണ് തമിഴ്നാട്.  ഇതിന്‍റെ ഭാഗമായി പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം നേരിട്ടെത്തി.

നിലവില്‍ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. ട്രെയിന്‍ മാർഗം എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർശനമായി പരിശോധിക്കും.