‘വാത്മീകി ദളിതനായിരുന്നു’ വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

Jaihind Webdesk
Monday, December 17, 2018

YogiAdityanath-Valmiki

വാത്മീകി ദളിതനായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സാന്ത് സമാജ് പ്രസംഗമധ്യേയാണ് വാത്മീകി മഹർഷി ദളിതനായിരുന്നു എന്ന് യോഗി പറഞ്ഞത്.

ശ്രീരാമനെ രാമായണത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയത് വാതമീകിയാണ്. എന്നാൽ, വാത്മീകിയുടെ സമുദായം തൊട്ടുകൂടാത്തവരായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനുൾപ്പെടെയുള്ളവർ യോഗിയുടെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. സാന്ത് സമാജ് സംഘടനയ്ക്കും ശ്രീരാമനും അപമാനകരമായ വാക്കുകളാണ് യോഗി പറഞ്ഞതെന്നായിരുന്നു രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ വാക്കുകൾ. മഹർഷി വാത്മീകി രാമായണത്തിന്റെ കർത്താവാണെന്നും അദ്ദേഹത്തിന് ദളിത് വാത്മീകി സമുദായവുമായി ബന്ധമില്ലെന്നും പുരോഹിതർ വ്യക്തമാക്കി.

ആൾവാറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനിൽ ഹനുമാൻ ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് യോഗി നടത്തിയ പരാമർശം വിവാദത്തിന് കാരണമായിരുന്നു.[yop_poll id=2]