ആദ്യനാല് ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം; 30 സീറ്റുകള്‍ എന്‍.ഡി.എയേക്കാളും യു.പി.എ നേടുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, May 5, 2019

ന്യൂഡല്‍ഹി: ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. 371 സീറ്റുകളിലേക്കാണ് ഏപ്രില്‍ 29വരെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ എന്‍.ഡി.എയെക്കാളും 30 സീറ്റുകള്‍ യു.പി.എ നേടുമെന്നാണ് വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പാനന്തര യു.പി.എ സഖ്യസാധ്യതയുള്ള പാര്‍ട്ടികളായ തെലുഗുദേശം പാര്‍ട്ടി, ആള്‍ ഇന്ത്യ തൃണമുല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ദള്‍ എന്നിവയുടെ സീറ്റുനേട്ടങ്ങളെ കണക്കുകൂട്ടാതെയാണ് ഈ വിലയിരുത്തലുകള്‍ എന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് വക്താക്കള്‍ കോണ്‍ഗ്രസിന്റെ സീറ്റുനേട്ടങ്ങളെക്കുറിച്ച് മൗനം പാലിക്കുമ്പോഴും മോദി ഇനി ഭരണത്തിലേക്ക് തിരികെയെത്തില്ലെന്ന ഉറച്ച പ്രസ്താവനകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടാകുന്നത്. ഇതിന്റെ അലയൊലികള്‍ ബി.ജെ.പി ക്യാമ്പുകളിലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലും വ്യക്തമാണ്. വ്യക്തഹത്യയും വസ്തുതാവിരുദ്ധതയും നിറഞ്ഞുള്ള മോദിയുടെ പ്രസംഗങ്ങള്‍ പരാജയം മുന്നില്‍കണ്ടാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് 20 ല്‍ 15 സീറ്റുകള്‍ നേടുമെന്നാണ്. തമിഴ്നാട്ടിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി 40 സീറ്റുകള്‍, കോണ്‍ഗ്രസ് -ഡി.എം.കെ മുന്നണി വ്യക്തമായ മുന്നേറ്റമായിരിക്കും തമിഴ്നാട്ടില്‍ നേടുക. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യം 16 സീറ്റുകള്‍ നേടുമെന്നും കണക്കാക്കുന്നു.

വടക്കേ ഇന്ത്യയില്‍ എന്‍.ഡി.എയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക ഉത്തര്‍പ്രദേശിലായിരിക്കും. മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് പ്രതീക്ഷയ്ക്ക് വകയില്ല എന്ന് ദേശീയ മാധ്യമമായ നാഷണല്‍ ഹെറാള്‍ഡ് വിട്ട കണക്കുകളില്‍ വ്യക്തമാണ്. 30 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം നേടുമെന്നാണ് ഐ.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലായിരിക്കും എന്‍.ഡി.എ ഏറ്റവും വലിയ നേരിടേണ്ടി വരിക.
മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ പോലും 2004 ഓ 2009 ആവര്‍ത്തിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍. 26 ല്‍ പത്ത് സീറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ യു.പി.എ മുന്നണി സ്വന്തമാക്കും.
ഛത്തീസ്ഗഡില്‍ ആകെ 11 സീറ്റുകളുള്ളതില്‍ എട്ടെണ്ണം കോണ്‍ഗ്രസ് നേടിയെടുക്കുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
25 സീറ്റുകളില്‍ 13 എണ്ണത്തില്‍ ഏപ്രില്‍ 29 വരെ തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. ഇവിടെനിന്നുള്ള അവലോകന റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ചരിത്രപരമായ നഷ്ടമായിരിക്കും ബി.ജെ.പിക്ക് ജാല്‍വാര്‍ ബാരന്‍ ലോക്‌സഭാ മണ്ഡലത്തിലായിരിക്കും. മൂന്നതവണ ബി.ജെ.പിയുടെ എം.പിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായിരുന്ന വസുന്ധരരാജെയുടെ മകന്‍ ദുശ്യന്ത്‌സിങ് പരാജയം ഏറ്റുവാങ്ങുമെന്നാണ് തെരഞ്ഞെടുപ്പാനന്തര അവലോകന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞതവണ മോദി തരംഗം ആഞ്ഞുവീശിയ ഉത്തര്‍പ്രദേശില്‍ ഇത്തവണ ബി.ജെ.പി 37 സീറ്റുകളിലേക്ക് ഒതുങ്ങും. മുപ്പതിലും താഴേക്കുമെന്ന് പോകുമെന്നും ബി.ജെ.പി ക്യാമ്പ് ഭയപ്പെടുന്നുണ്ട്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന അസാമില്‍ ബി.ജെ.പിക്ക് അനുകൂലമായിരിക്കും. 2014 ല്‍ ലഭിച്ച സീറ്റുകളില്‍ നിന്ന് നഷ്ടമൊന്നത് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ആശ്വാസമാണ്. ഇതുവരെയുള്ള കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.ജെ.പി അധികാരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങേണ്ടിവരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.