എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം

Jaihind Webdesk
Monday, January 7, 2019

എഎഫ്സി ഏഷ്യൻ കപ്പിൽ ഗോൾവർഷത്തോടെ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ തായ്ലൻഡിനെ ഇന്ത്യ 4-1നന് തറപറ്റിച്ചു. സുനിൽ ഛേത്രി ഇരട്ട ഗോളും അനനിരുദ്ധ് ഥാപ്പയും ജെജെ ലാൽപെഖുലയും ഓരോ ഗോളും നേടി. എ എഫ് സി ഏഷ്യൻ കപ്പിൽ 55 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്.

ഏഷ്യൻ കപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് തായ് ലൻഡിനെതിരെ പിറന്നത്. 1964ലായിരുന്നു ഇതിന് മുൻപ് ഇന്ത്യയുടെ ജയം. സുനിൽ ഛേത്രി ഇരട്ട ഗോളും അനിരുദ്ധ് ഥാപ്പയും ജെജെ ലാൽപെഖുലയും ഓരോ ഗോളും നേടിയ മത്സരത്തിൽ 4-1നായിരുന്നു തായ്ലൻഡിനെതിരെ ഇന്ത്യയുടെ ജയം. 27, 46 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. 68-ാം മിനുറ്റിൽ അനിരുദ്ധ് ഥാപ്പയും 80-ാം മിനുറ്റിൽ ജെജെ ലാൽപെഖുലയും ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മുപ്പത്തിമൂന്നാം മിനുറ്റിൽ തായ്ലൻഡിൻറെ ഏക ഗോൾ തേരാസിൽ മടക്കി.

തകർപ്പൻ അസിസ്റ്റുമായി മലയാളി താരം ആഷിഖ് കരുണിയനും മത്സരത്തിൽ താരമായി. അനസ് എടത്തൊടികയെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യയിറങ്ങിയത്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി സുനിൽ ഛേത്രി. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ സുനിൽ ഛേനത്രി ഇതോടെ ചരിത്രത്തിലേക്ക് നടന്നുകയറി. അർജൻറീനൻ ഇതിഹാസം മെസിയെ പിന്തള്ളിയാണ് ഈ നേട്ടം. ഛേത്രിക്ക് 67 ഗോളുകളും മെസിക്ക് 65 ഗോളുകളുമാണുള്ളത്.