ലോക മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന്‍റെ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ നിയമിച്ചു. പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുകയാണ് ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന്‍റെ ലക്ഷ്യം. പ്രവാസി മലയാളി കൂടിയായ അഡ്വ. തോമസ് പണിക്കരെ സെക്രട്ടറിയായി നിയമിച്ചതായും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ അറിയിച്ചു.
ഏറെ ചെലവ് വരുന്ന നിയമവ്യവഹാരങ്ങള്‍സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇതിന് ഒരു പരിഹാരമായാണ് ലോക മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന് തുടക്കമിട്ടത്. ഓരോ റീജിയനില്‍ നിന്നും സൗജന്യ സേവന താല്‍പ്പരരായ അഭിഭാഷകരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം.
നിലവില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റും കെപിസിസി നിയമസഹായ വേദിയുടെ ചെയര്‍മാനുമാണ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍. കേരള ഹൈക്കോടതിയിലും മറ്റു കോടതികളിലും സജീവമായി പ്രാക്ടീസ് നടത്തുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് ചന്ദ്രശേഖരന്‍.