പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കും

Jaihind Webdesk
Friday, February 15, 2019

Supreme-Court-of-India

അഭിഭാഷകൻ പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയർത്താൻ ഉള്ള ശുപാർശ കേന്ദ്ര സർക്കാരിന് വീണ്ടും അയക്കാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ഒക്ടോബർ 9 ന് അയച്ച ആദ്യ ശുപാർശ കേന്ദ്ര സർക്കാർ പുനപരിശോധനയ്ക്കായി മടക്കിയിരുന്നു.

പുനപരിശോധന നടത്തേണ്ട വസ്‌തുതകളൊന്നും കണ്ടെത്തിയില്ലെന്ന്‌ കൊളീജിയം വ്യക്തമാക്കി.ആദ്യ ശുപാർശയിൽ കൊളീജിയം ഉറച്ച് നിൽക്കുന്നതിനാൽ കുഞ്ഞികൃഷ്‌ണനെ ഹൈകോടതി ജഡ്ജി ആയി കേന്ദ്ര സർക്കാരിന് നിയമിക്കേണ്ടി വരും.വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കുന്നതിനുള്ള ശുപാർശയിൽ കേന്ദ്രം ഉന്നയിച്ച വിഷയങ്ങള്‍ കൊളീജിയം പരിശോധിക്കും.കേന്ദ്ര സർക്കാരിന് കൈമാറുന്നതിന് മുമ്പ് നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ വിശദമായി പരിശോധിക്കാൻ തീരുമാനമായി.

എസ് രമേശ്, ജോർജ് വർഗീസ് എന്നിവരെ ഹൈകോടതി ജഡ്ജി മാരായി ഉയർത്തണം എന്ന ശുപാർശ ഹൈകോടതിയിലേക്ക് മടക്കാനും സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.