അഡ്വ. ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ

Jaihind Webdesk
Monday, December 6, 2021

അഡ്വ. ജെബി മേത്തറെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തു.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജെബി മേത്തറെ നിയമിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അറിയിച്ചു.

ഹൈക്കമാന്‍ഡ് ഏൽപിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ജെബി മേത്തര്‍ പ്രതികരിച്ചു. സ്ത്രീ സുരക്ഷ സംസ്ഥാന സര്‍ക്കാരിന്‍റെ മുഖ്യ പരിഗണനാ വിഷയമാകണമെന്നും അതിനായുള്ള പോരാട്ടം മഹിള കോണ്‍ഗ്രസ് തുടരുമെന്നും ജെബി മേത്തര്‍ വ്യക്തമാക്കി. ഇനിയും സംസ്ഥാനത്ത് മോഫിയമാര്‍ ഉണ്ടാകരുതെന്നും ജെബി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.