‘കഴിവും കാര്യപ്രാപ്തിയുമുള്ള ആളാണ് സഖാവ് ശശി, ഇത് അർഹതയ്ക്കുള്ള അംഗീകാരം’; പരിഹസിച്ച് അഡ്വ. ജയശങ്കർ

Jaihind Webdesk
Tuesday, August 31, 2021

 

കെടിഡിസി ചെയർമാനായി ഷൊർണൂർ മുന്‍ എംഎല്‍എ പി.കെ ശശിയെ നിയമിച്ചതില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കർ. കഴിവും കാര്യപ്രാപ്തിയും കർമകുശലതയും ഒത്തുചേർന്ന മാതൃകാ പൊതുപ്രവര്‍ത്തകനായ സഖാവ് ശശിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് സ്ഥാനലബ്ധിയെന്ന് ജയശങ്കർ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിൽ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ ഇനി അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

അഡ്വ എ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അർഹതയ്ക്കുളള അംഗീകാരം.
മുൻ എംഎൽഎ സഖാവ് പികെ ശശിയെ കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചു.
വർണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി. കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കർമകുശലതയും ഒത്തു ചേർന്ന മാതൃകാ പൊതുപ്രവർത്തകൻ.
ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തിൽ കേരളത്തിൽ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും.
വിപ്ലവാഭിവാദനങ്ങൾ!