ദത്ത് വിവാദം ; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസി ക്കും ഗുരുതര വീഴ്ച്ച

Jaihind Webdesk
Wednesday, November 24, 2021

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി. ശിശുക്ഷേമ സമിതിക്കും സിഡ്ബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായും വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. വനിത ശിശു വികസന ഡയറക്ടർ ടിവി അനുപമ ഉടൻ ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും.

ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.