ഡി.കെ മുരളിയുടെ മകനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു ; കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് അടൂർ പ്രകാശ് എം പി

Jaihind News Bureau
Wednesday, September 2, 2020

 

പത്തനംതിട്ട: ഡി.കെ മുരളി എംഎല്‍എയുടെ മകനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അടൂർ പ്രകാശ് എം.പി. തന്നെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.    തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രാഷ്ട്രീയ ചായ്‍വുണ്ട്. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. എം. പി എന്ന നിലയിൽ ന്യായമായ കാര്യങ്ങളില്‍ ഇടപെടാറുണ്ട്. കേസ് സിബിഐ അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരോട് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.