അടൂര്‍ പ്രകാശ് എം.പി ESI ഡയറക്ടര്‍ ജനറലിനെ കണ്ടു ; നാവായിക്കുളം ESI ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിട നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം

നാവായിക്കുളം ഇ. എസ്.ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണത്തിനുള്ള അന്തിമാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി , ഇ.എസ്.ഐ ഡയറക്ടർ ജനറലുമായി കൂടികാഴ്‌ച നടത്തി.

197 0ൽ പ്രവർത്തനം തുടങ്ങിയ ഡിസ്‌പെൻസറി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്രയമാണ്. പ്രവർത്തനം തുടങ്ങിയ അന്നു മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിൽ ആവശ്യത്തിന് സ്റ്റാഫോ സൗകര്യങ്ങളോ ഇല്ല. 2012 ഏപ്രിലില്‍ തറക്കല്ലിട്ട നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനം മുടങ്ങിക്കിടക്കുകയാണ്.

കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ 5 പഞ്ചായത്തുകളിലെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിന് കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതുണ്ട്.
കെട്ടിട നിർമാണം വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

adoor prakashESI
Comments (0)
Add Comment