Translator
Translator
പത്തനംതിട്ട :കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റം. അവര്‍ക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവിനെയും മരണത്തിലേക്ക് തളളിവിട്ടത്.യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും നവീന്റെ മരണത്തില്‍ ഉത്തരവാദിയാണെന്നും സുധാകരന്‍ എം.പി. പറഞ്ഞു.