എഡിഎമ്മിന്‍റെ മരണം സിപിഎം നേതാക്കളുടെ ബിനാമി കൊട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകം: റിജിൽ മാകുറ്റി

 

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം സിപിഎം നേതാക്കളുടെ ബിനാമി ക്വട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി പറഞ്ഞു. പി.പി ദിവ്യ രാജിവെച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രതീകാത്മകമായി അടിച്ചു വാരി ശുദ്ധികലശം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിഎമ്മിന്‍റെ മരണത്തിൽ പി.പി. ദിവ്യയും, ജില്ലാ കലക്ടറും ഒന്നും രണ്ടും പ്രതികളാണ്. അവരുടെ വീടിന് കാവൽ നിൽക്കാതെ അവരെ അറസ്റ്റ് ചെയ്യാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവി ഉത്തരവിടണമെന്നും, സത്യപ്രതിജ്ഞാ ലംഘനമാണ് പി.പി ദിവ്യ നടത്തിയതെന്നും അതുകൊണ്ട് ജില്ലാ പഞ്ചായത്ത്‌മെമ്പർ സ്ഥാനത്ത് തുടരുവാൻ അർഹതയില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാൽ അധിക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവള്ളി, ജില്ലാ വൈസ് പ്രസിഡന്‍റ് അശ്വിൻ സുധാകർ, മഹിത മോഹൻ, ജനറൽ സെക്രട്ടറി മിഥുൻ മാറോളി , നിധീഷ് ചാലാട്, നിയോജക മണ്ഡലം പ്രസിഡന്‍റ്മാരായ വരുൺ എം. കെ , നവനീത് നാരായണൻ, അമൽ കുറ്റ്യാട്ടൂർ, പി. പി രാഹുൽ എന്നിവർ സംസാരിച്ചു.

Comments (0)
Add Comment