എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പൊലീസ് കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്രെടുത്തവരുടെ മൊഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹത്തിനെതിരെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്.ശേഷം പള്ളിക്കുന്നിലെ വീട്ടില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത  നിലയില്‍ കണ്ടെത്തുകയായിരുന്നു.ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിുന്നു നവീനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉയര്‍ത്തിയ ആരോപണം.

സംഭവത്തില്‍ പി.പി ദിവ്യക്കതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടിയും അവരുടെ നിലപാടിനെ തളളി രംഗത്തെതിയിരുന്നു.അതെസമയം സംഭവത്തില്‍ അടുത്ത ദിവസം തന്നെ പൊലീസ് പത്തനംതിട്ട കളക്ടറുടെ മൊഴിയെടുക്കും.ചടങ്ങില്‍ കളക്ടര്‍ വേദിയിലിരിക്കവേയാണ് പി.പി.ദിവ്യ നവീനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയത്.കളക്ടറുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു അധിക്ഷേപം നടക്കുമ്പോള്‍ അത് തടയാതതില്‍ കളക്ടര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

അതെസമയം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടര്‍ കത്തയച്ചു.സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കളക്ടര്‍ കത്തയച്ചത്.യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായി കത്തില്‍ പറയുന്നുണ്ട്.

Comments (0)
Add Comment