കെ.എം. ബഷീറിന് ഉപ്പയുടെ അരികില്‍ അന്ത്യവിശ്രമം; നാടിന്റെ അന്ത്യാഞ്ജലി

Jaihind Webdesk
Sunday, August 4, 2019

വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന് നാടിന്റെ അന്ത്യാഞ്ജലി. ഖബറടക്കം ഇന്ന് രാവിലെ അഞ്ച് മണിയോടെ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ മഖാം പരിസരത്ത് നടന്നു. ഇന്നലെ രാത്രി പത്തരയോടെ തിരൂരിലെ ബഷീറിന്റെ വസതിയിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാന്‍ നൂറ് കണക്കിന് പേരാണെത്തിയത്. താനൂരില്‍ മന്ത്രി കെ.ടി ജലീല്‍, വി അബ്ദുറഹമാന്‍ എം.എല്‍.എ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. പന്ത്രണ്ടരയോടെ കോഴിക്കോട് നടക്കാവിലെ സിറാജ് പത്രം ഓഫീസില്‍ എത്തിച്ച മൃതദേഹത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു.
ബഷീറിന്റെ പിതാവ് വടകര മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിനെയും ഖബറടക്കിയത്. ചെറുവണ്ണൂരില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.