ലോക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായം; സ്വന്തം ഓഫീസ് കണ്‍ട്രോള്‍ റൂമാക്കി അധിര്‍ രഞ്ജന്‍ ചൗധരി

Jaihind News Bureau
Saturday, April 18, 2020

 

ന്യൂഡല്‍ഹി:  ലോക്ഡൗണിനെ തുടര്‍ന്ന് പശ്ചിമബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി സ്വന്തം ഓഫീസ് കണ്‍ട്രോള്‍ റൂമാക്കി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കുടിയേറ്റ തൊഴിലാളികളുടെ ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പാര്‍ട്ടിപ്രവര്‍ത്തകരേയും നേതാക്കളേയും ബന്ധപ്പെട്ട് സഹായമെത്തിക്കുകയാണ് കണ്‍ട്രോള്‍ റൂമിലൂടെ ചെയ്യുന്നത്. മറ്റ് ജീവനക്കാരോടൊപ്പം സഹായത്തിനായി അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്.

ദിവസവും 500 മുതല്‍ 600 കോളുകള്‍ വരെ പശ്മിമബംഗാളില്‍ നിന്നും വരുന്നുണ്ട്. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നാണ് പരാതികളേറെയും. എന്റെ മേഖലയിലുള്ള ആളുകള്‍ ധനികരല്ല. ഈ ആപത്ഘട്ടത്തില്‍ അവര്‍ക്ക് സഹായമെത്തേണ്ടതുണ്ട്. ആദ്യം ഞങ്ങള്‍ ഡാറ്റയുണ്ടാക്കുകയും അതിനനുസരിച്ച് പരിഹാരം കൊണ്ടുവരുകയുമാണ് ചെയ്യുന്നത്-ചൗധരി പറഞ്ഞു.