നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട
കേസിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പ് അതീജീവിതയ്ക്ക് നൽകരുതെന്ന ദിലീപിന്‍റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിർദ്ദേശം. പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി.

Comments (0)
Add Comment