‘മോശമായി പെരുമാറി, രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ച്’; സംവിധായകന്‍ രഞ്ജിത്തിനെതിരെ നടി

 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയ്ക്കിടെയാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നതെന്ന് നടി പറയുന്നു. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. സംഭവത്തിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ശ്രീലേഖ മിത്ര പറയുന്നു.

പാലേരി മാണിക്യം സിനിമയിലും മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തതുകൊണ്ട് മാത്രമാണ് തനിക്ക് അവസരം നിഷേധിച്ചത്. തിരിച്ച് നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്നുതന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടു വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്താന്‍ തയാറാകണമെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും ശ്രീലേഖ മിത്ര ആവശ്യപ്പെട്ടു.

Comments (0)
Add Comment