നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ

 

ഹൈദരാബാദ്: നടന്‍ വിനായകൻ ഹൈദരാബാദ് പോലീസിന്‍റെ കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

വിനായകന്‍ മദ്യലഹരിയിലാണെന്നാണ് പോലീസിന്‍റെ വിശദീകരണം. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് പറയുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ കയ്യേറ്റം ചെയ്തത്.

വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി വിനായകൻ പറഞ്ഞു. എന്തിനാണ് കസ്റ്റഡിയിലെടുത്തത് അറിയില്ലെന്നും തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment