സില്‍വർലൈന്‍ ഇല്ലെങ്കില്‍ ആരും ചത്തുപോകില്ല; ഭക്ഷണവും പാർപ്പിടവും ശരിയാക്കിയിട്ട് മതി ബാക്കിയെന്ന് നടന്‍ ശ്രീനിവാസന്‍

Jaihind Webdesk
Sunday, January 9, 2022

ജനങ്ങളുടെ ആശങ്ക അകറ്റാതെയും പരിസ്ഥിതി-സാമൂഹിക ആഘാത പഠനം നടത്താതെയും തിരക്കിട്ട് സില്‍വർലൈന്‍ പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ നടന്‍ ശ്രീനിവാസന്‍.  ജനങ്ങളുടെ ഭക്ഷണവും പാർപ്പിടവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ശരിയാക്കിയിട്ട് മതി സില്‍വർ ലൈനെന്ന് ശ്രീനിവാസന്‍ വിമർശിച്ചു. സില്‍വർലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു.