നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു ; വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം

Jaihind Webdesk
Friday, May 14, 2021

നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബത്‌ലഹേം പള്ളിയിൽ നടക്കും.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ജോര്‍ജ് 78 സിനിമകളില്‍ അഭിനയിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്നലെ, ചാണക്യന്‍, സംഘം, ആയിരപ്പറ, ഇഞ്ചക്കാടന്‍ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയിരുന്നു. ഉന്നത പൊലീസ് പദവിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം കൂടിയാണ് പി.സി ജോര്‍ജ്ജ്.