നടന്‍ ജോജു ജോർജിന് ഷൂട്ടിംഗിനിടെ പരുക്ക്; അപകടം തഗ് ലൈഫിന്‍റെ ലൊക്കേഷനില്‍

 

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്ക്. മണിരത്നം സിനിമയായ ‘തഗ്‌ ലൈഫിന്‍റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്‍റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

Comments (0)
Add Comment