കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകി; SPക്ക് എതിരെ നടപടിക്ക് ശുപാർശ

Jaihind Webdesk
Friday, December 7, 2018

Sasikala-sabarimala

കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ എസ്.പിക്ക് എതിരെ നടപടിക്ക് ശുപാർശ. ഐ.ജി വിജയ് സാക്കറെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. നവംബർ 16ന് മരക്കുട്ടത്തിന്റെ ചുമതല വഹിച്ച എസ്.പി സുദർശന് എതിരെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശശികലയെ അറസ്റ്റ് ചെയ്യാൻ ഐ.ജി നിർദേശം നൽകിയിട്ടും എസ്.പി തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്.പിയും ഡി.വൈ.എസ്.പി.യും സ്ഥലത്ത് നിന്ന് വിട്ട് നിന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ പരിഗണനയിലാണ്.[yop_poll id=2]