സിക പ്രതിരോധത്തിന് കര്‍മ്മപദ്ധതി ; വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : സിക പ്രതിരോധത്തിന് സര്‍ക്കാര്‍ കര്‍മ്മപദ്ധതി തയാറാക്കി. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. 17 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നൽകി. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.

അതിനിടെ സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ വൈറസ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15 ആയി.