ലൈംഗികാതിക്രമ പരാതി : സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ കൃഷ്ണൻകുട്ടിയ്‌ക്കെതിരെ നടപടി

Jaihind News Bureau
Friday, October 30, 2020

സിപിഐ വനിതാ പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടിയ്‌ക്കെതിരെ നടപടി. ജില്ല എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തി. ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാർശ ചെയ്തു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി