“മകള്‍ക്ക് നഴ്സിംഗിന് അഡ്മിഷന്‍ കിട്ടിയില്ല, പണം മടക്കി നല്‍കിയില്ല”; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് പത്മകുമാറിന്‍റെ മൊഴി

 

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് പിടിയിലായ പത്മകുമാറിന്‍റെ മൊഴി. സാമ്പത്തിക ഇടപാടാണ് വൈരാഗ്യത്തിന് പിന്നിലെന്നും പ്രതിയുടെ മൊഴി. കുട്ടിയുടെ അച്ഛന് താന്‍ കൊടുത്ത പണം തിരികെ നല്‍കാത്തതാണ് ഇത്തരമൊരു കൃത്യം നടത്തിയതിന് പിന്നിലെന്നും പത്മകുമാർ പറയുന്നു.

തന്‍റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി 5 ലക്ഷം രൂപ കുട്ടിയുടെ അച്ഛന് നൽകി.  എന്നാല്‍ പണം നൽകിയിട്ടും തന്‍റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും ഈ പണം തിരികെ നൽകിയിട്ടില്ല എന്നും പത്മാകുമാർ പറയുന്നു. കുടുംബത്തെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പത്മകുമാർ പോലീസിന് മൊഴി നൽകി. എന്നാല്‍ ഈ മൊഴിയുടെ വിശ്വാസ്യതയില്‍ പോലീസിന് സംശയമുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Comments (0)
Add Comment