അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കോൺഗ്രസ്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ജനാധിപത്യത്തിന് നേരെയുള്ള വലിയ പ്രഹരമാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഏകാധിപത്യത്തിന് കീഴിൽ കോൺഗ്രസ് തലകുനിക്കില്ലന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി ഭരണഘടനാ വിരുദ്ധമായി ഇലക്ട്രൽ ബോണ്ടിലൂടെ ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനിൽക്കുമ്പോഴാണ് കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഇതിനെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധമാണ് നടത്തുന്നത്.

Comments (0)
Add Comment