ഇടുക്കിയിലെ വാഗമണ്ണിൽ വിനോദ സഞ്ചാരികൾ കയറിയ ബർമാബ്രിഡ്ജ് തകർന്ന് 15 പേർക്ക് പരിക്ക്, അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ വിദ്യാർത്ഥികളാണ്ണ് അപകടത്തിൽ പെട്ടത്, വാഗമൺ പോലീസ് കേസെടുത്തു,
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ ആത്മഹത്യ മുനമ്പിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങിയ സംഘം അപകടത്തിൽ പെട്ടത്,700 മീറ്ററോളം ദൂരമുള്ള പ്ലാസ്റ്റി്ക്ക് കയറു കൊണ്ട് നിർമിച്ച ബർമ ബ്രിഡ്ജ് എന്ന തൂക്കുപാലമാണ് അമിതഭാരം താങ്ങാനാവാതെ തകർന്ന് വീണത്, 3 ൽ കൂടുതൽ ആളുകൾക്ക് കയറാവുന്ന പാലത്തിലാണ് 15 ലധികം പേർ കയറിയത്,മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടം ക്ഷണിച്ചു വരുത്തിയത്, പാലത്തിൽ കയറിയവർ ഇരുവശങ്ങളും ശക്തമായി ആട്ടിയുലച്ചതും പാലം തകരാൻ കാരണമായി, മതിയായ സെക്യം രിറ്റികളൊ ഉദ്യോഗസ്ഥരൊ സ്ഥലത്തില്ലായിരുന്നു, പരിക്കേറ്റവർ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, ആരുടെയും നില ഗുരുതലമല്ല,75 കോടി രൂപ ചിലവിൽ നിർമിച്ച വാഗമണ്ണിലെ വിവിധ ടൂറിസം പദ്ധതികൾ കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്, ഈ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ന്യുസ് വാർത്ത പുറത്ത് വിട്ടിരുന്നു, പ്രദേശവാസികളെ ഉൾപെട്ത്താതെയാണ് പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്, പ്രദേശത്തെ കോൺഗ്രസ് നേതൃത്വവും ചടങ്ങുകൾ ബഹിഷ്കരിച്ചിരുന്നു