മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Friday, July 9, 2021

മലപ്പുറം :  വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും അപകടം. ചരക്കുമായി വന്ന ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.