കോട്ടയം പാലായില്‍ ബസിന്‍റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

 

കോട്ടയം: പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി 45 വയസ് തോന്നിക്കുന്ന പുരുഷൻ മരിച്ചു. പാലാ കൊട്ടരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം. പാലാ-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്‍റ് റോക്കീസ് ബസാണ് അപകടമുണ്ടാക്കിയത്. ബസിന്‍റെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. മേവിട സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു ദാരുണ സംഭവം. കല്ലില്‍ തട്ടി ബസിനടിയില്‍ പെടുകയായിരുന്നുവെന്നാണ് സൂചന. പാലാ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Comments (0)
Add Comment