കെഎസ്ആർടിസിക്കും പ്രൈവറ്റ് ബസിനും ഇടയില്‍പ്പെട്ട് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം | VIDEO

 

തിരുവനന്തപുരo: കരകുളത്ത് സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റില്‍ തട്ടിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കരളകുളം പാലം ജംഗ്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഭർത്താവ് ജോയിയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഏലിയാവൂർ വേങ്കോട്ടുകാവ് വടക്കുംകര വീട്ടിൽ ഗീത ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗീതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭർത്താവ് ജോയിക്ക് നിസാരമായ പരിക്കേറ്റു. അപകടം കണ്ടിട്ടും കെഎസ്ആർടിസി ബസ് നിർത്താതെ പോയെന്ന് ജോയി പോലീസിനോട് പറഞ്ഞു. പാലത്തിന് തൊട്ടുമുമ്പ് നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിനും എതിരെവന്ന കെഎസ്ആർടിസി ബസിനും ഇടയില്‍ സ്കൂട്ടർ മറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

Comments (0)
Add Comment