ആയൂർ-അഞ്ചല്‍ റൂട്ടില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; ടെമ്പോ ഡ്രൈവർക്ക് ദാരുണാന്ത്യം

 

കൊല്ലം: അഞ്ചൽ-ആയൂർ റോഡില്‍ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് ഒരു മരണം. കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം വെച്ചാണ് അപകടമുണ്ടായത്. ടെമ്പോ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തില്‍ 14 പേർക്ക് പരുക്കേറ്റു.

Comments (0)
Add Comment