വിഴിഞ്ഞത്ത് വീണ്ടും അപകടം; വള്ളങ്ങള്‍ തിരയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; രണ്ടു രക്ഷാപ്രവർത്തകര്‍ക്ക് പരുക്ക്

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് രക്ഷാപ്രവർത്തകർക്ക് പരുക്കേറ്റു. രണ്ട് അപകടങ്ങളാണ് ഇന്ന് മുതലപ്പൊഴിയിൽ ഉണ്ടായത്. രാവിലെ പുതുക്കുറിശി സ്വദേശി ഷിജുവിന്‍റെ ഉടമസ്ഥതയിലുള്ള ഇലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ഉണ്ടായിരുന്ന 5 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

അപകടത്തില്‍പ്പെട്ട വള്ളം പട്രോളിംഗില്‍ ഉണ്ടായിരുന്ന റെസ്ക്യൂ വള്ളം ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടു വരുന്നതിനിടയിലാണ് രക്ഷാപ്രവർത്തകരായ രണ്ട് ലൈഫ് ഗാർഡുകൾക്ക് പരുക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ഉച്ചയോടെ മറ്റൊരു വള്ളവും അപകടത്തിൽ പെടുകയായിരുന്നു. ശക്തമായ തിരയിൽ പെട്ട് തകർന്ന വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തി.

Comments (0)
Add Comment