വീണ്ടും അപകടം; സ്വകാര്യം ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അറുപതോളം പേര്‍ക്ക് പരിക്ക്

പാലക്കാട് : സ്വകാര്യം ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അറുപതോളം പേര്‍ക്ക് പരിക്കേറ്റു. അത്തിക്കോട് അപ്പുപ്പിള്ളയൂരില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. പാലക്കാട്ടു നിന്നു കൊഴിഞ്ഞാമ്പാറയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും പൊള്ളാച്ചിയില്‍ നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് ഡ്രൈവര്‍ കൊഴിഞ്ഞാമ്പാറ നെല്ലിപ്പള്ളം സ്വദേശി ശരവണന് അപകടത്തില്‍ സാരമായി പരിക്കേറ്റു. നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും ശരവണനെ പ്രവേശിപ്പിച്ചു. ഇരു ബസുകളിലുമായി ഉണ്ടായിരുന്ന അറുപതോളം പേര്‍ക്കാണ് പരിക്കേറ്റത്

കൊഴിഞ്ഞാമ്പാറയിലും നാട്ടുകല്ലിലുമുളള ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി.  അപകടമുണ്ടായത് റോഡിലെ കുഴിയിലേക്കിറങ്ങിയതോടെ ബസിന്റെ നിയന്ത്രണം വിട്ടാണെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശിവരാമന്‍ പറഞ്ഞു. കൊഴിഞ്ഞാമ്പാറ പാലക്കാട് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഈ റൂട്ടിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത് ക്രെയിനെത്തിച്ച് ബസുകള്‍ മാറ്റിയതിന് ശേഷമാണ്.

Comments (0)
Add Comment