അധിക്ഷേപ പരാമർശം : ബെന്നി ജോസഫിനെതിരെ പി.ടി തോമസ് എംഎല്‍എയുടെ അവകാശ ലംഘന നോട്ടീസ് ; പരിശോധിക്കുമെന്ന് സ്പീക്കർ

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : ബെന്നി ജോസഫിനെതിരായ പി.ടി തോമസ് എംഎല്‍എയുടെ അവകാശ ലംഘന നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ. യൂട്യൂബ് ചാനലിലൂടെ ബെന്നി ജോസഫ് അവഹേളിച്ചുവെന്നായിരുന്നു പി.ടി തോമസിന്‍റെ പരാതി.  കടപ്രയാർ മലിനീകരണ വിഷയത്തിലെ ശ്രദ്ധക്ഷണിക്കലിലെ പരാമർശങ്ങളുടെ പേരിലായിരുന്നു ബെന്നി ജോസഫ് പി.ടി തോമസിനെതിരെ രംഗത്തുവന്നത്.