പെരിയ ഇരട്ടക്കൊലക്കേസ് : പ്രതിപക്ഷാംഗങ്ങൾക്കെതിരെ മന്ത്രി ഇ. പി ജയരാജന്‍റെ മോശം പരാമർശം; നടപടി കൂടുതൽ വിവാദത്തിലേക്ക്

Jaihind News Bureau
Tuesday, March 3, 2020

പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പ്രതിപക്ഷാംഗങ്ങൾക്കെതിരെ മന്ത്രി ഇ. പി ജയരാജൻ മോശം പരാമർശം നടത്തിയ നടപടി കൂടുതൽ വിവാദത്തിലേക്ക്. കള്ള റാസ്‌ക്കൽ എന്നായിരുന്നു ജയരാജൻ പ്രതിക്ഷാംഗങ്ങളെ വിളിച്ചത്. വിടുവായത്തമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന ഇ.പി. ജയരാജൻ ചാടിയെണിറ്റത് വിവാദ പരാമർശം നടത്തിയത്. കള്ളറാസ്‌കൽ, നീ ആരാടാ എന്ന ഇപി ജയരാജന്‍റെ വാക്കുകൾ മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് സഭയിൽ മുഴങ്ങിയത്.

teevandi enkile ennodu para