രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് കേസുകൾ ; 3,23,144 പേർക്ക് രോഗം

Jaihind Webdesk
Tuesday, April 27, 2021


ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ റിപ്പോർട്ട് ചെയ്തത് 3,23,144 കോവിഡ് കേസുകൾ. 2,51,827 പേർ രോഗമുക്തരായി. ആകെ മരണം രണ്ടു ലക്ഷത്തോട് അടുക്കുകയാണ്. ഇന്നലെ 2771 പേർ മരിച്ചതോടെ 1,97,894 ആണ് മരണസംഖ്യ.ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,76,36,307 ആയി ഉയർന്നു. 1,45,56,209 പേർ രോഗമുക്തരായിട്ടുണ്ട്. എന്നാൽ 28,82,204 പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. 14,52,71,186 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ, യുകെയിൽനിന്നുള്ള അടിയന്തര സഹായ ഉപകരണങ്ങൾ ഡല്‍ഹിയിലെത്തിച്ചു. 100 വെന്‍റിലേറ്ററുകൾ, 95 ഓക്സിജൻ കോൺസന്‍ട്രേറ്ററുകൾ എന്നിവയാണ് പുലർച്ചെ എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.