അഭിനന്ദന്‍ വര്‍ധമാന്‍ മോചിതനായി

Jaihind Webdesk
Friday, March 1, 2019

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. ലാഹോറില്‍ നിന്നും വൈകുന്നേരത്തോടെയാണ് വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. മൂന്ന് ദിവസമാണ് അഭിനന്ദനന്‍ പാക് കസ്റ്റഡിയിൽ കഴിഞ്ഞത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.  വ്യോമസേന ഗ്രൂപ്പ് കമാന്‍റര്‍ ജെ.ടി. കുര്യന്‍ അഭിനന്ദനനെ സ്വീകരിച്ചു. വാഗഅതിര്‍ത്തിയില്‍ റെഡ്‌ക്രോസിന്റെ സാന്നിദ്ധ്യത്തിലാണ് അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയത്.