തലയുയര്‍ത്തി അഭിനന്ദന്‍ തിരിച്ചെത്തി; സ്‌നേഹാദരത്തോടെ സ്വീകരിച്ച് രാജ്യം

Jaihind Webdesk
Friday, March 1, 2019

പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ക്കുന്നതിനിടെ പിടിയിലായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തി. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.
ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും അദ്ദേഹത്തെ ഉടനെ തന്നെ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ഇന്ത്യന്‍ വ്യോമസേന വക്താവ് ആര്‍.ജി.കെ കപൂര്‍ അറിയിച്ചു.