അഭിമന്യു വധം : രണ്ടുപേർ കൂടി പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം നാലായി

Jaihind Webdesk
Sunday, April 18, 2021

 

ആലപ്പുഴ : അഭിമന്യു വധത്തില്‍ രണ്ടുപേർ കൂടി പിടിയിലായി. വള്ളികുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി സജയ് ജിത്ത്, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ജിഷ്ണു തമ്പിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

കേസിൽ എട്ടോളം പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിൽ 5 പ്രതികൾ നേരിട്ടും ബാക്കി മൂന്നു പേർ പ്രതികൾക്ക് സഹായം നൽകിയ വരുമാണ്. വിഷുദിനത്തിൽ രാത്രിയാണ് വള്ളികുന്നം പടയണി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ അഭിമന്യു കൊല്ലപ്പെടുന്നത്.