ഉമ തോമസ് ജയിക്കേണ്ടത് നാടിന്‍റെ ആവശ്യം : നഗ്നപാദനായി വോട്ടഭ്യർത്ഥിച്ച് ആർഎസ്എസ് വിരുദ്ധന്‍ അഭിലാഷ്

Jaihind Webdesk
Sunday, May 22, 2022

തൃക്കാകരയിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനു നഗ്ന പാദനായി വോട്ട് അഭ്യര്‍ത്ഥിച്ചു വ്യത്യസ്തനാവുകയാണ് തൃശൂര്‍ സ്വദേശി അഭിലാഷ്. ആര്‍എസ്എസ് നോട് സന്ധിയില്ലാതെ  അഭിലാഷ് നടക്കുകയാണ് തൃക്കാക്കരയിലെ മണ്ണിലൂടെ.
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വ്യത്യസ്തനായി മാതൃക തീര്‍ക്കുകയാണ് തൃശൂര്‍ ജില്ലയിലെ ചിറ്റിലപ്പള്ളിക്കാരന്‍ അഭിലാഷ്.

അഭിലാഷ് കഴിഞ്ഞ ആറ് വര്‍ഷമായി കാലില്‍ ചെരുപ്പ് ഇട്ടിട്ടില്ല, അതിനും ഒര് കാരണമുണ്ട് അഭിലാഷ് ആരംഭിച്ച സ്ഥാപനവുമായി ബന്ധപെട്ടു ബി ജെ പി നേതാക്കള്‍ ഒരു പരാതി നല്‍കി . നാളുകളായി അതിനെതിരെ പോരാട്ടങ്ങള്‍ നടത്തി. പിന്നീട് ബിജെപി ആയാല്‍ പരാതി പിന്‍വലിക്കാം എന്നായി വാഗ്ദാനം. പിന്തുടര്‍ന്ന് ഉപദ്രവിക്കുകയും തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ പരാതി പിന്‍വലിക്കാം എന്ന് പറയുന്നവരോടായി അഭിലാഷിന്‍റെ പ്രതിഷേധം.

ഒരിക്കല്‍ ഒര് ബിജെപി നേതാവ് ജഗ്ഷനില്‍ നിന്നിങ്ങനെ പറഞ്ഞു. ‘നടന്ന് നടന്ന് അവന്‍റെ ചെരുപ്പ് തേഞ്ഞാലും ആ പരാതി പിന്‍വലിക്കില്ലന്ന്’ എന്നാല്‍ പിന്നെ ആ ചെരുപ്പ് എനിക്ക് വേണ്ടന്ന് അഭിലാഷും തീരുമാനിച്ചു. ആറ് വര്‍ഷം ആയി അഭിലാഷ് ഈ നടത്തം തുടങ്ങിയിട്ട്, ഇപ്പോള്‍ ഈ നടത്തം തൃക്കാക്കരയിലാണ്. ഉമ തോമസിനെ വിജയിപ്പിക്കുക എന്നത് നാടിന്‍റെ ആവിശ്യമാണെന്നാണ് അഭിലാഷിന്‍റെ പക്ഷം

ഉമ തോമസിന്‍റെ ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിക്കാന്‍ എത്തിയ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ അഭിലാഷിനു തമ്മനം മണ്ഡലത്തിന്‍റെ ചാര്‍ജ്ജ് ആണ് ഉള്ളത്.