സെക്രട്ടേറിയ‌റ്റില്‍ തീപിടിത്തം; മുഖ്യമന്ത്രിയും ജലീലും അദ്ഭുതകരമായി രക്ഷപ്പെട്ടു’; പരിഹസിച്ച് അബ്ദുറബ്ബ്

Jaihind News Bureau
Tuesday, August 25, 2020

തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുൻവശം സമരഭൂമിയായി. ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ സംഭവസ്ഥലത്തേയ്ക്ക് കടത്താതെ പൊലീസ് മറതീർത്തപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തി. ഇതോടെ പ്രതിഷേധക്കാർക്ക് നേതെ പൊലീസ് ജലപീരങ്കിയുമായി എത്തി. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളും സജീവമാണ്.

“സെക്രട്ടറിയേറ്റില്‍ തീപിടുത്തം. ഫയലുകള്‍ അഗ്നിക്കിരയായി.
മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും അത്ഭുതകരമായി രക്ഷപ്പെട്ടു”
– പി.കെ. അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

എൻഐഎ യും, മറ്റു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടത് പ്രോട്ടോകോൾ വിഭാഗത്തിലെ രേഖകളാണ്. ഇവിടെ തന്നെയാണ് തീപിടിത്തമുണ്ടായത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.  ഈ സാഹചര്യത്തിലാണ് പോസ്റ്റ്