ആബാ പിതാവിൻ പൊന്നുണ്ണി… മാലാഖമാരുടെ കണ്ണിലുണ്ണിയെ വരവേൽക്കാൻ ഒരു ക്രിസ്തുമസ് ഗാനം; മൃദുല വാര്യരുടെ ഗാനം ആരാധക ഹൃദയം കവരുന്നു

Jaihind News Bureau
Sunday, November 22, 2020

മനസ്സിൽ പുതിയൊരു കരോൾ ഗാനത്തിന്‍റെ താരാട്ടുമായി മലയാളികളുടെ പ്രിയ ഗായിക മൃദുല വാര്യർ. ആബാ പിതാവിൻ പൊന്നുണ്ണി എന്ന ക്രിസ്തുമസ് ഗാനം IHS ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്.

ക്രിസ്ത്യൻ ഭക്തിഗാന ശാഖയിൽ പ്രശസ്തനായ ജിതേഷ് ചെമ്പരത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാം സുരേന്ദർ ആണ്. ലാലി ലാലി എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച മൃദുല വാര്യർ, ഈ ക്രിസ്തുമസ് ഗാനത്തിലും തന്‍റെ ശ്രുതി മാധുര്യം കൊണ്ട് ആരാധക ഹൃദയം കവരുന്നു.

പുതുമയാർന്ന ഈണം കൊണ്ടും, ഓർക്കസ്ട്രേഷൻ മികവ് കൊണ്ടും, ചലചിത്ര സംഗീത സംവിധായകൻ കൂടിയായ രാം സുരേന്ദർ, ക്രിസ്മസ് രാവിലേക്ക് പാട്ടിലൂടെ ആസ്വാദകരേ കൂട്ടികൊണ്ട് പോകുന്നു.

കുസുമം ജിതേഷ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ഗാനം , നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു IHS ക്രിയേഷൻസിന്‍റെ തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ഗീതമാണ്.