ഇനി ന്യായം നടപ്പിലാകും: അബ് ഹോഗാ ന്യായ്: കോണ്‍ഗ്രസിന്റ തെരഞ്ഞെടുപ്പ് ഗാനത്തിന് ജാവേദ് അക്തറിന്റെ വരികള്‍

Jaihind Webdesk
Sunday, April 7, 2019

 

കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കി. ‘ അബ് ഹോഗാ ന്യായ് ‘ എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണ ഗാനം. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് പ്രചാരണ ഗാനത്തിന് വരികള്‍ എഴുതിയത്.
പ്രചാരണ ഗാനത്തില്‍ നിന്നും ചില വരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്തു പ്രചാരണ വിഭാഗം ചെയര്‍മാന്‍ ആനന്ദ് ശര്‍മയാണ് മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കിയത്.