ആലുവ സ്ത്രീധന പീഡന ആത്മഹത്യയില്‍ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ ; അന്‍വർ സാദത്ത് എംഎല്‍എ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

Jaihind Webdesk
Wednesday, November 24, 2021

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റിൽ.ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ എന്നിവരാണ് അറസ്റ്റിലായത്.കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.ഭർത്താവിനും ബന്ധുക്കൾക്കുമെതിരെആത്മഹത്യാ പ്രേരണക്കാണ് കേസെടുത്തത്.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീന്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

അതേസമയം ആലുവ സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ കുത്തിയിരുപ്പ് സമരം തുടരുന്നു.