ആധാർ ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭ പാസ്സാക്കിയേക്കും

ആധാർ ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭ പാസ്സാക്കിയേക്കും. സ്വകാര്യ കമ്പനികൾക്കും തിരിച്ചറിയിൽ രേഖയായി ആധാർ സ്വീകരിക്കാൻ ഭേദഗതി ചെയ്യുന്നതാണ് ബിൽ. കഴിഞ്ഞ സർക്കാർ ഓർഡിനൻസായി ഇറക്കിയിരുന്ന ബില്ലാണ് ഇപ്പോൾ നിയമമാകാനായി ലോക്‌സഭയുടെ അംഗീകാരത്തിന് എത്തിയിരിക്കുന്നത്. തിരിച്ചറിയിൽ രേഖയായി ആധാർ നിർബന്ധിതമായി വാങ്ങാൻ കഴിയില്ലെന്ന് 2018 സെപ്റ്റംബർ 26 ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.ഇതോടെ സിംകാർഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുമെല്ലാം ആധാർ നിർബന്ധമല്ലാതായി. ഇതിനെ മറികടക്കാനാണ് തിരിച്ചറിയിൽ രേഖയായി സ്വമേധയാ ആധാർ നൽകുന്നവരിൽ നിന്നും അവ സ്വീകരിക്കാമെന്ന് കേന്ദ്രം ഓർഡിനൻസ് ഇറക്കിയത്. ആധാർ ഭേദഗതി ബില്ല് ഇന്നലെ ലോക്‌സഭ ചർച്ച ചെയ്തിരുന്നു.

Aadhaar Amendment billLoksabha
Comments (0)
Add Comment