കണ്ണൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കേളകം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കേളകം മലയാംപടിയിലെ ചിങ്ങേത്ത് ലിയോ സി. സന്തോഷിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ അതിജീവിത നൽകിയ പരാതിയെ തുടന്ന് ഒളിവിലായിരുന്ന പ്രതിയെ വിദഗ്‌ദമായാണ് പോലീസ് പിടികൂടിയത്. കേളകം പോലീസ് എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.