ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെത്തിയ അതിഥി

Jaihind Webdesk
Saturday, November 17, 2018

ഹർത്താൽ ദിനത്തിൽ കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കാട്ടിൽ നിന്ന് നാട് കാണാൻ എത്തിയ ആ അതിഥിയുടെ വിശേഷങ്ങളിലേക്ക്.

സമയം രാവിലെ 11 മണി. കൊച്ചി നഗരം ഹർത്താൽ ആലസ്യത്തിൽ. തിരക്കേറിയ കലൂർ ജംഗ്ഷനിൽ ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു ആ കൂറ്റൻ പെരുമ്പാമ്പ്. ഇന്നലത്തെ മഴവെള്ളപാച്ചിലിൽ ഒഴുകിയെത്തിയതാണിവൻ. ഹർത്താലിൽ നാട്ടുകാരുടെ മൊത്തം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ പെരുമ്പാമ്പും കുടുങ്ങി…അല്ല കുടുക്കി.

പാമ്പിനെ പിടിച്ചു കഴിഞ്ഞപ്പോൾ അവകാശവാദങ്ങൾക്കും പെരുംനീളം. ഫോറസ്റ്റ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. എന്തായാലും ആളു കൂടിയാൽ പാമ്പ് ചാകില്ലെന്ന് പറഞ്ഞത് സത്യമായി. പാമ്പ് ഇപ്പോഴും സുഖമായിരിക്കുന്നു.