വിഴിഞ്ഞത്തിൽ കേരളത്തിന് തിരിച്ചടി; വി.ജി.എഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല; കേന്ദ്ര സർക്കാർ

 

തിരുവനന്തപുരം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തുറു​മു​ഖ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് നി​ബ​ന്ധ​ന​യി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ വി​ജി​എ​ഫ് തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ വി​ജി​എ​ഫി​ന്‍റെ കാ​ര്യ​ത്തി​ലും വ​രു​മാ​ന​വി​ഹി​തം പ​ങ്കു​വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ലും യാ​തൊ​രു വി​ട്ടു​വി​ഴ്ച്ച​യ്ക്കും ത​യാറല്ലെ​ന്ന് കേ​ന്ദ്ര​തു​റ​മു​ഖ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ഹാ​രി​സ് ബീ​രാ​ന്‍ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റു​മു​ഖ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് പ​ല മ​ട​ങ്ങാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജി​എ​ഫ് ഗ്രാ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ പു​ല​ർ​ത്തു​ന്ന പൊ​തു​ന​യ​ത്തി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​ന​മാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്.

Comments (0)
Add Comment